തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാപ്രസിഡന്റ് എ.എ. റഹീം എം.പിക്കെതിരായ ഡൽഹി പൊലീസിന്റെ അതിക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജീസ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, ജില്ലാ ട്രഷറർ വി.എസ്. ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രതിൻ സാജ് കൃഷ്ണ,നിധിൻ, ജില്ല ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് സജീവ്, ജില്ല സെക്രട്ടേറിയറ്റ് അംഗം രേവതി, ജില്ല കമ്മിറ്റി അംഗങ്ങളായ വിദ്യ മോഹൻ, ഷാനവാസ്, ആദർശ് ഖാൻ, അഡ്വ. നിഥീഷ്, രഞ്ജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |