കൊല്ലം: രാജയോഗ എഡ്യുക്കേഷൻ ആൻഡ് റിസേർച്ച് ഫൗണ്ടേഷന്റെ ജൂറിസ്റ്റ് വിങ്ങിന്റെയും പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെയും ആഭിമുഖ്യത്തിൽ 'സ്വർണിമ ഭാരതം സ്ഥാപിക്കുന്നതിൽ ജൂറിസ്റ്റുകളുടെ പങ്ക് ' എന്ന വിഷയത്തെ ആസ്പദമാക്കി രാജസ്ഥാൻ മൗണ്ട് അബു മൻമോഹിനിവൻ കോംപ്ലക്സ് ഗ്ലോബൽ ഓഡിറ്റോറിയത്തിൽ ജൂലായ് 16 മുതൽ 20 വരെ ദേശീയ ജൂറിസ്റ്റ് കോൺഫറൻസ് നടത്തും.
നിയമജ്ഞർ, ജഡ്ജസ്, ലായേഴ്സ്, ഇൻകം ടാക്സ് അഡ്വൈസേഴ്സ്, കൺസൾട്ടന്റ്, ടാക്സേഷൻ ഓഫീസേഴ്സ്, ജുഡീഷ്യൽ ഓഫീസേഴ്സ്, റവന്യു അതോരിറ്റീസ്, ലാ കോളേജ് പ്രിൻസിപ്പൽസ്, പ്രൊഫസേഴ്സ് എന്നിവർ ബന്ധപ്പെടണമെന്ന് വിശ്വജ്യോതിഭവൻ ഡയറക്ടർ രാജയോഗിനി ബ്രഹ്മാകുമാരി രഞ്ജിനി അറിയിച്ചു. വിലാസം: ജൂറിസ്റ്റ് വിംഗ് കോ ഓഡിനേറ്റർ ബി.കെ.ലത.ആർ.അഗർവാൾ. ഫോൺ: 09414154670, 09414154671.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |