SignIn
Kerala Kaumudi Online
Thursday, 19 September 2024 9.40 AM IST

കാവിൻപുറം - നൂലിയോട് റോഡിൽ ടാറ് കാണാൻപോലുമില്ല...

Increase Font Size Decrease Font Size Print Page
nooliyode-kavinpuram-road

മലയിൻകീഴ്: വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കാവിൻപുറം - നൂലിയോട് റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളേറെയായി. പൊതു പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചതാണ് ഇത്രയും മോശാവസ്ഥയിലാകാൻ കാരണം. എന്നാൽ പൈപ്പ് ഇടൽ വാട്ടർ അതോറിട്ടി പൂർത്തിയാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. റോഡാകെ പഴയതിനെക്കാൾ തകർന്ന് കിടക്കുകയാണ്. വിളപ്പിൽശാല ജംഗ്ഷന് സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡിലാകെ കുണ്ടും കുഴിയുമായതിനാൽ കാൽനടയാത്രപോലും ദുസഹമാണ്. റോഡിൽ നിന്ന് മെറ്റലുകൾ ഇളകിമാറിയതിനാൽ ഇവിടെ ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്. കൂടാതെ മെറ്റലുകളിലും കുഴികളിലും തട്ടി കാൽനടയാത്രക്കാർ വീഴുന്നതും പതിവ് കാഴ്ചയാണ്. റോഡ് ആരംഭിക്കുന്നിടത്ത് അല്പം തകർന്നും മുന്നിലേക്ക് പോകുംതോറും വൻ കുഴികൾ നിറഞ്ഞതുമാണ് റോഡിന്റെ നിലവിലെ സ്ഥിതി. വിളപ്പിൽശാല, ചൊവ്വള്ളൂർ ഭാഗത്തേക്ക് വാഹനങ്ങളിൽ പോകാനാകാതെ സ്കൂൾ - കോളേജ് വിദ്യാർത്ഥികളും പ്രദേശവാസികളും നന്നേ ബുദ്ധിമുട്ടുകയാണ്. അത്യാവശ്യഘട്ടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ (ഓട്ടോറിക്ഷ, കാർ)സവാരിവിളിക്കണമെങ്കിൽ മൂന്നിരട്ടി തുക നൽകേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്.

റോഡിൽ കുഴിയും അപകടവും.

2016 ലാണ് ഈ റോഡ് അവസാനമായി ടാർ ചെയ്തത്. ടാറും മെറ്റലുകളും ഇളകി വൻ കുഴികൾ രൂട്ടപ്പെട്ടതിൽ മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് അപകട ഭീഷണിയാകാറുണ്ട്. കാൽനടപോകുന്നവർ അപകടത്തിലാകുന്നതും പതിവായിട്ടുണ്ട്. റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. വാട്ടർ അതോറിട്ടി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനാലാണ് റോഡ് നവീകരണം വൈകാൻ കാരണമെന്നാണ് നേരത്തെ അധികൃതർ പറഞ്ഞിരുന്നതത്രേ. മൂന്ന് കിലോമീറ്റർ ദൂരം വരുന്ന ഈ റോഡ് അടിയന്തരമായി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡ് ടാറ് ചെയ്തത്....... 2016ൽ

ബസ് നിലച്ചിട്ടും കാലങ്ങൾ.

കാവിൻപുറം - നൂലിയോട് സർക്കുലർ ബസ് സർവീസ് മുൻപ് ഉണ്ടായിരുന്നതാണ്. എന്നാൽ റോഡിന്റെ തകർച്ച കാരണം കെ.എസ്.ആർ.ട.സി സർവീസ് നിറുത്തലാക്കുകയായിരുന്നു. കാവിൻപുറം വാട്ടർ അതോറിട്ടിയുടെ സമീപത്തുള്ള കയറ്റത്തിൽ റോഡാകെ പൊളിഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.

കാവിൻപുറം - നൂലിയോട് റോഡ് നവീകരണത്തിന് ജില്ലാ പഞ്ചായത്ത് ഫണ്ട് വകകൊള്ളിച്ചിട്ടുണ്ട്.ആവശ്യമെങ്കിൽ പഞ്ചായത്ത് ഫണ്ടും വകകൊള്ളിച്ച് റോഡ് നവീകരണം പൂർത്തിയാക്കും.ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടിന് ശാശ്വത

പരിഹാരമുണ്ടാക്കും.

ഡി.ഷാജി,വൈസ് പ്രസിഡന്റ്,വിളപ്പിൽ ഗ്രാമപഞ്ചായത്ത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.