ചെങ്ങന്നൂർ: രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. മാർച്ച് നന്ദാവനം ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഗോപു പുത്തൻമഠത്തിൽ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം വരുൺ മട്ടയ്ക്കൽ, കെ. ദേവദാസ്, ഷിബുരാജൻ, സോമൻ പ്ലാപ്പള്ളി, സിബിസജി, പ്രശാന്ത് ആല, മിഥുൻകുമാർ മയൂരം, അബി ആല, ലിജോ ജോസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |