കുട്ടനാട്: എട്ടുവർഷം ഭരിച്ചിട്ടും സൈനികർക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയാത്തതിനാലാണ് സൈന്യത്തെ കാവിവത്കരിക്കാൻ അഗ്നിപഥ് പദ്ധതി കൊണ്ടുവരുന്നതെന്ന് കെ.പി. സി. സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.ഇന്ത്യയുടെ വിവിധ സേനാ വിഭാഗങ്ങളുടെ നിലവാരം തകർക്കുകയും യുവാക്കളുടെ ഭാവിയിൽ കരിനിഴൽ വീഴ്ത്തുകയും ചെയ്യുന്ന അഗ്നിപഥ് പിൻവലിക്കണമെന്നാവശ്യപ്പെട്ടും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ പ്രതിഷേധിച്ചും കോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്വായിൽ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് സർക്കാരുകൾ ബി.ജെ.പി സർക്കാരിനെ പോലെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തിരുന്നെങ്കിൽ ബി.ജെ. പിയും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇന്ന് ഇന്ത്യയിലുണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി കെ സേവ്യർ അദ്ധ്യക്ഷനായി. കെ. പി. സി . സി നിർവാഹക സമിതി അംഗം എം മുരളി കെ. പി. സി. സി സെക്രട്ടറിമാരായ കറ്റാനം ഷാജി, എബി കുര്യാക്കോസ്, സജി ജോസഫ്, കെ ഗോപകുമാർ, സി വി രാജീവ്, പ്രമോദ് ചന്ദ്രൻ, ജോസഫ് ചേക്കോടൻ കെ ബി രഘു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |