തിരുവനന്തപുരം: ജില്ലയിലെ വിവിധ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നഴ്സറി മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലംപ്സംഗ്രാന്റ്, സ്റ്റൈപ്പന്റ് എന്നിവയും അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലംപ്സംഗ്രാന്റും അനുവദിക്കുന്നതിനായി എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ജൂലായ് 15ന് മുൻപ് ലഭ്യമാക്കണമെന്ന് പട്ടികവർഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസർ അറിയിച്ചു. സ്കൂളിന്റെ ബാങ്ക് പാസ്ബുക്ക് പകർപ്പ്, സ്ഥാപനമേധാവിയുടെ ഫോൺ നമ്പർ, സ്കൂളിന്റെ ഇമെയിൽ ഐഡി എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ തപാലിലോ ഇമെയിലിലോ പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി, സത്രം ജംഗ്ഷൻ, നെടുമങ്ങാട് എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇമെയിൽ: ndditdp@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |