മുണ്ടക്കയം . പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കൊല്ലം ശാസ്താംകോട്ട പെരുവേലിക്കര സ്വദേശി വിഗനേഷ് (24) നെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. ടിക്ടോക് നിരോധിക്കുന്നതിന് മുമ്പ് പെൺകുട്ടിയുമായി പരിചയപ്പെട്ട ഇയാൾ പ്രണയം നടിച്ച് പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ വീട്ടിൽ വല്യമ്മ മാത്രമാണുള്ളത്. ഇവിടെ വെച്ചായിരുന്നു പെൺകുട്ടി പീഡനത്തിനിരയായത്. ഉപദ്രവം കൂടിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയ പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |