കോട്ടയം . സ്വാശ്രയസംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുൻനിർത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാശ്രയസംഘ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്വയാശ്രയ പ്രതിനിധികൾക്കായി നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു. സ്വാശ്രയസംഘങ്ങളിലൂടെ വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സമഗ്ര വളർച്ച സാദ്ധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാൻ ഗിവർഗ്ഗീസ് മാർ അപ്രേം അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |