കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന ഗുരുതരമായ ആരോപണത്തെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അക്രമിച്ചതിലും പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ് 2ന് എറണാകുളം കളക്ടറേറ്റിലേയ്ക്ക് മാർച്ച് നടത്തും. 14 നിയോജക മണ്ഡലങ്ങളിൽ നിന്നായി മൂവായിരം പ്രതിനിധികൾ മാർച്ചിൽ പങ്കെടുക്കുമെന്ന് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, കൺവീനർ ഷിബു തെക്കുംപുറം എന്നിവർ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം.ഹസൻ മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |