SignIn
Kerala Kaumudi Online
Thursday, 19 September 2024 9.33 AM IST

സ്വപ്നച്ചിറകിലേറി മൺറോത്തുരുത്ത് ടൂറിസം വികസന സെമിനാർ

Increase Font Size Decrease Font Size Print Page
manro

കൊല്ലം: കേരളകൗമുദിയും മൺറോത്തുരുത്ത് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച മൺറോത്തുരുത്ത് ടൂറിസം വികസന സെമിനാറിൽ സ്വപ്നങ്ങളും പുത്തൻ ആശയങ്ങളും പെരുമഴ പോലെ പെയ്തിറങ്ങി.

പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് മൺറോത്തുരുത്തിന്റെ ടൂറിസം വികസന സാദ്ധ്യതകൾ സംബന്ധിച്ച രൂപരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അനീറ്റ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജയപ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് അറ്റുപുറത്ത്, പ്രസന്നകുമാർ, സൂരജ് സുവർണൻ, പ്രസന്നകുമാരി, സുശീല ജയകുമാർ, മോഹൻകുമാർ, സി.പി.ഐ നേതാവ് രാഹുൽ, ബി.ജെ.പി മൺറോതുരുത്ത് പഞ്ചായത്ത് സമിതി പ്രസിഡന്റ് റിട്ട. ക്യാപ്ടൻ പി.സുദർശൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുകുമാരൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി സജയൻ, മുൻ പഞ്ചായത്ത് അംഗം ശാന്തകുമാർ, ആർ.എസ്.പി നേതാവ് ശ്യാംദേവ്, കന്നിമേൽ അനിൽകുമാർ, കെ.രാധാകൃഷ്ണൻ, വ്ലോഗർ സജിത്ത്, ടൂറിസം സംരംഭകനായ രഘു തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം ശാഖ സെക്രട്ടറി എസ്.അശോകൻ ഈശ്വരപ്രാർത്ഥന ചൊല്ലി. കേരളകൗമുദി കൊല്ലം ബ്യറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ സ്വാഗതവും മൺറോത്തുരുത്ത് ലേഖകൻ ബി.അംബുജൻ നന്ദിയും പറഞ്ഞു.

ഒറ്റക്കെട്ടായി പ്രവർത്തിക്കണം:

മിനി സൂര്യകുമാർ

മൺറോത്തുരുത്തിന്റെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ തുരുത്ത് നിവാസികളും സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി അടിസ്ഥാന സൗകര്യ വികസനത്തെ ബാധിക്കുന്നുണ്ട്. വിനോദ സഞ്ചാരികൾക്കായി ടോയ്‌ലെറ്റ് അടക്കമുള്ള സംവിധാനങ്ങളൊരുക്കാൻ സി.ആർ.ഇസഡ് നിയമങ്ങളിൽ ഇളവ് അനുവദിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.

ആധുനിക മാതൃക ടൂറിസം ഗ്രാമമാക്കണം:

പ്രശാന്ത് വാസുദേവ്

വമ്പൻ പദ്ധതികൾക്ക് പകരം മൺറോത്തുരുത്തിനെ മാതൃകാ ടൂറിസം ഗ്രാമമാക്കാനുള്ള പരിശ്രമമാണ് ഉണ്ടാകേണ്ടതെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് പറഞ്ഞു.

പ്രാദേശിക സഞ്ചാരികൾ നിലവിൽ മൺറോത്തുരുത്തിലേക്ക് എത്തുന്നുണ്ട്. പ്രദേശവാസികൾക്ക് വരുമാനം ലഭിക്കാൻ ഇതര സംസ്ഥാന, വിദേശ സഞ്ചാരികളെ ആകർഷിക്കണം. ഇവർക്കുള്ള സൗകര്യങ്ങളൊരുക്കാൻ ആക്ഷൻ പ്ളാൻ തയ്യാറാക്കണം. മൺറോത്തുരുത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാനും അവിടങ്ങളെക്കുറിച്ച് വിശദീകരിക്കാനും സ്റ്റോറി ടെല്ലർമാർ, സഞ്ചാരികളെ എത്തിക്കാൻ ടൂർ ഓപ്പറേറ്റർമാർ, മികച്ച ഹോം സ്റ്റേകൾ, പരിസ്ഥിതി സൗഹൃദമായ അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ഭക്ഷണശാലകൾ തുടങ്ങിയവ ഉണ്ടാകണമെന്നും പ്രശാന്ത് വാസുദേവ് പറഞ്ഞു.

പ്രധാന നിർദ്ദേശങ്ങൾ

 അടിസ്ഥാന സൗകര്യ വികസനത്തിന് സി.ആർ.ഇസഡ് നിയമങ്ങളിൽ ഇളവ്

 കണ്ണങ്കാട്ട് കടവ് പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കണം

 സഞ്ചാരികൾക്കായി ടൂറിസം ഫെസിലിറ്റേഷൻ സെന്റർ

 റോഡുകളുടെ ദുരവസ്ഥ പരിഹരിക്കണം

 കൂടുതൽ ആകർഷകമായ കേന്ദ്രങ്ങൾ സജ്ജമാക്കണം

 സഞ്ചാരികൾക്ക് എത്താൻ കൂടുതൽ ട്രെയിനുകൾക്ക് മൺറോത്തുരുത്തിൽ സ്റ്റോപ്പ്

 കണ്ടൽക്കാടുകൾ വ്യാപകമാക്കണം

 വഴികാട്ടാൻ സൈൻബോർഡുകൾ

 മൺറോത്തുരുത്തിലെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട്

 ഉത്തരവാദ ടൂറിസത്തിന്റെ വ്യാപനം

 ആഗോളതലത്തിലുള്ള മാർക്കറ്റിംഗ്

 സ്വകാര്യ ഭൂമികളുടെ സാദ്ധ്യത പ്രയോജനപ്പെടുത്തണം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.