തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ശമ്പളം എല്ലാമാസവും അഞ്ചിനു മമ്പ് നൽകുക,താത്കാലിക ജീവനക്കാരുടെ പുനരധിവാസം ഉറപ്പാക്കുക,സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.ഇ.എയുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് ഭവനു മുന്നിൽ നടക്കുന്ന അനിശ്ചിതകാല ധർണയുടെ 20-ാം ദിവസം സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് പി.രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.റഷീദ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പി.ആർ. മുരളി , വർക്കിംഗ് പ്രസിഡന്റ് സി.കെ.ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി എസ്.വിനോദ്, ട്രഷറർ പി.ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |