പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ മൂവാളംകുഴി ചാമുണ്ഡിയുടെ പുനഃപ്രതിഷ്ഠയുടെ പള്ളിയറ നവീകരണ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ മികവ് പരിഗണിച്ച് കെ. ശിവരാമൻ മേസ്ത്രിയെ ക്ഷേത്ര യു.എ.ഇ കമ്മിറ്റി ആദരിച്ചു. മുൻ ക്ഷേത്ര ട്രസ്റ്റി ബോർഡ് അംഗവും മട്ടയ്ങ്ങാനം പൂബാണംകുഴി ക്ഷേത്രം പ്രസിഡന്റുമാണ്. നടരാജ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ വള്ളിയോടൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഉച്ചില്ലത്ത് പദ്മനാഭ തന്ത്രി പുരസ്കാരങ്ങൾ നൽകി. ട്രസ്റ്റി ബോർഡിന്റെ യു.എ.ഇ കമ്മിറ്റിക്കുള്ള സ്നേഹോപഹാരം കരുണാകരൻ ഏറ്റുവാങ്ങി. മെമ്പർമാരായ ഇടയില്യം ശ്രീവത്സൻ നമ്പ്യാർ, മേലത്ത് സത്യനാഥൻ നമ്പ്യാർ, സുധാകരൻ കുതിർ, അജിത് സി.കളനാട്, എക്സിക്യൂട്ടീവ് ഓഫീസർ കെ.വി.ബാബുരാജൻ, ആഘോഷ കമ്മിറ്റി പ്രസിഡന്റ് നാരായണൻ മുല്ലച്ചേരി, സെക്രട്ടറി സുരേന്ദ്രനാഥ് കോട്ടിക്കുളം, മാതൃസമിതി പ്രസിഡന്റ് ലതാഗംഗൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |