നാരങ്ങാനം: മഠത്തുംപടി ഭദ്രകാളി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ ദിനവും സഹസ്രകലശവും ഇന്നു മുതൽ നാല് വരെ തന്ത്രി ബ്രാഹ്മണിയേത്ത് മഠത്തിൽ എം.ലാൽ പ്രസാദ് ഭട്ടതിരിയുടെയും മേൽശാന്തി അരുൺ ശർമ്മയുടെയും കാർമികത്വത്തിൽ നടക്കും. ഇന്ന് രാവിലെ 7.30മുതൽ സുകൃത ഹോമം. വൈകിട്ട് അഞ്ചിന് ആചാര്യ വരണം, വാസ്തുപുണ്യാഹം, ഗണപതി പൂജ തുടങ്ങിയവ നടക്കും. നാളെ പുലർച്ചെ അഞ്ചരയ്ക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വേദ ജപം, ബിംബ ശുദ്ധിക്രിയകൾ തുടങ്ങിയ ചടങ്ങുകൾ. 11.30ന് തത്വ കലശം.
നാളെ രാവിലെ ആറരയ്ക്ക് വേദ ജപങ്ങളോടെ തിരിച്ചെഴുന്നള്ളത്ത്. തുടർന്ന് ബ്രഹ്മകലശം അഭിഷേകം, പ്രസാദമൂട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |