കറ്റാനം: ഇരുവൃക്കകളും തകരാറിലായ വിദ്യാർത്ഥി തുടർചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. ഇത്തവണ പത്താം ക്ലാസ് വിജയിച്ച, ഭരണിക്കാവ് പുല്ലംപള്ളി തറയിൽ സേതുവിന്റെയും രാജിയുടെയും മകൻ പാർത്ഥനാണ് (16) ചികിത്സയിലുള്ളത്.
സേതു രോഗിയായതിനാൽ പാർത്ഥന്റെ മുത്തച്ഛൻ രാജൻ കൂലിപ്പണി ചെയ്തും പശുവിനെ വളർത്തിയുമാണ് കുടുംബം പുലർത്തുന്നത്. മൂന്ന് മാസം മുമ്പാണ് പാർത്ഥന്റെ രോഗത്തിന്റെ തുടക്കം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ ഇരു വൃക്കകളും തകരാറിലാണെന്ന് സ്ഥിരീകരിച്ചു. മകന് വൃക്ക നൽകാൻ മാതാവ് രാജി തയ്യാറാണെങ്കിലും ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സക്കുമായി 15 ലക്ഷത്തിലേറെ രൂപ ചെലവാകും. നിലവിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തിയാണ് പാർത്ഥന്റെ ജീവൻ നിലനിറുത്തുന്നത്.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ഇതിന്റെ ചിലവിന് പണം കണ്ടെത്തുന്നത്. ഈ നിർദ്ധന കുടുംബത്തിന്റെ നിസഹായാവസ്ഥ കണ്ട് നാട്ടുകാർ ചേർന്ന് പാർത്ഥന്റെ പേരിൽ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. രാജിയുടെ പേരിൽ എസ്.ബി.ഐ പള്ളിക്കൽ ശാഖയിൽ അക്കൗണ്ട് തുറന്നു. സഹായിക്കാൻ താത്പര്യമുള്ളവർക്ക് അക്കൗണ്ട് വഴിയോ ഗൂഗിൾ പേ വഴിയോ പണം നൽകാം. അക്കൗണ്ട് നമ്പർ: 30068539597. ഐ.എഫ്.എസ്.സി : SBIN0006399. ഗൂഗിൾ പേ നമ്പർ: 9539039465.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |