കൊച്ചി : ഓഷൻ മോഡലിംഗ് സാങ്കേതികവിദ്യയെ കുറിച്ചുള്ള ത്രിദിന ശില്പശാലയ്ക്ക് കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) തുടക്കമായി. വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ ഉദ്ഘാടനം ചെയ്തു. സമുദ്ര കാലാവസ്ഥയും മത്സ്യങ്ങളുടെ സഞ്ചാരപഥവുമായി ബന്ധപ്പെട്ട കണക്കുകൾ കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ വിശകലനം ചെയ്ത് കടലിലെ മത്സ്യസാന്നിധ്യവും കടലാക്രമണങ്ങളും പ്രളയവും പ്രവചിക്കാൻ ഓഷൻ മോഡലിംഗ് സാങ്കേതികവിദ്യയ്ക്ക് കഴിയും. കുഫോസും നാൻസൻ എൻവയർമെന്റ് റിസർച്ച് സെന്റർ ഇന്ത്യയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ളോറിഡ ഗൾഫ് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനും ഓഷൻ മോഡലിംഗ് വിദഗ്ദ്ധനുമായ ഡോ.ഫെലിക്സ് ജോസ് ശില്പശാല നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |