SignIn
Kerala Kaumudi Online
Thursday, 19 September 2024 1.28 AM IST

ഇ​-​ലേ​ലം​ ​ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി പാ​ല​ക്കാ​ട് ​റെ​യി​ൽ​വേ​ ​ഡി​വി​ഷ​ൻ

Increase Font Size Decrease Font Size Print Page

railway

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനിൽ ആദ്യമായി വാണിജ്യ കരാറുകൾക്ക് 16 മുതൽ ഇ-ലേലം നടപ്പിലാക്കുന്നു. പാർക്കിംഗ് ഏരിയ നടത്തിപ്പ്, തെരഞ്ഞെടുത്ത ട്രെയിനുകളിൽ പാർസൽ വാനുകളുടെ പാട്ടത്തിനെടുക്കൽ, പ്രധാന സ്‌റ്റേഷനുകളിൽ വലിയ സ്‌ക്രീനിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഔട്ട് ഒഫ് ഹോം മീഡിയ ഡിസ്‌പ്ലേ സ്‌ക്രീനുകൾ സ്ഥാപിക്കുന്നതിനും നടത്തിപ്പിനുമുള്ള വാണിജ്യ കരാറുകളാണ് ഇ-ലേലത്തിലേക്ക് മാറുന്നത്. ഇ-ടെൻഡറിന് പകരമായാണ് പുതിയ സംവിധാനം ഒരുക്കുന്നത്. പാലക്കാട് ടൗൺ, വാണിയമ്പലം, മാഹി, പയ്യങ്ങാടി, കണ്ണപുരം, പയ്യന്നൂർ, നീലേശ്വരം എന്നീ സ്‌റ്റേഷനുകളിലെ പാർക്കിംഗ് സ്ഥലങ്ങളുടെ നടത്തിപ്പ് ചുമതലയാണ് 16ന് ഇ-ലേലം വഴി തീരുമാനിക്കുക.
പാർസൽ വാനുകളുടെയും ഔട്ട് ഒഫ് ഹോം മീഡിയ ഡിസ്‌പ്ലേ സംവിധാനത്തിന്റെയും ലേലം 18ന് നടക്കും. മംഗളൂരു സെൻട്രൽ-ലോകമാന്യതിലക് മത്സ്യഗന്ധ എക്‌‌സ്‌പ്രസ് (12620), മംഗളൂരു സെൻട്രൽ-എം.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌‌സ്‌പ്രസ് (12686), മംഗളൂരു സെൻട്രൽ എം.ജി.ആർ ചെന്നൈ സെൻട്രൽ മെയിൽ (12602), മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ എക്‌‌‌സ്‌പ്രസ് (16348), കണ്ണൂർ-യശ്വന്ത്പുർ എക്‌‌സ്‌പ്രസ് (16528), മംഗളൂരു സെൻട്രൽ-കോയമ്പത്തൂർ ജംഗ്ഷൻ ഇന്റർസിറ്റി എക്‌‌സ്‌പ്രസ് (22609) എന്നീ ട്രെയിനുകളിലെ മുൻവശത്തെ ഗാർഡ് വാനിനൊപ്പമുള്ള പാർസൽ സ്ഥലമാണ് പാട്ടത്തിന് ലഭിക്കുക. കോഴിക്കോട്, മംഗളൂരു സെൻട്രൽ, കണ്ണൂർ, തിരൂർ, പാലക്കാട് ജംഗ്ഷൻ, പൊള്ളാച്ചി സ്‌റ്റേഷനുകളിലാണ് ഔട്ട് ഒഫ് ഹോം (ഒ.ഒ.എച്ച്.) മീഡിയ ഡിസ്‌പ്ലേ യൂണിറ്റുകൾ സ്ഥാപിക്കുന്നത്.


ഇ-ലേലത്തിൽ എങ്ങനെ പങ്കെടുക്കാം

ഇന്ത്യൻ റെയിൽവേയ്സ് ഇപ്രൊക്യുയർമെന്റ് സിസ്റ്റം (ഐ.ആർ.ഇ.പി.എസ്) വെബ്‌സൈറ്റ് മുഖേനയാണ് ഇ-ലേലം നടക്കുക. ലേലത്തിൽ പങ്കെടുക്കുന്നതിന് വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായ 10,000 രൂപയും 18% ജി.എസ്.ടിയും അടച്ച് രജിസ്റ്റർ ചെയ്യണം. ലേലത്തിൽ പങ്കെടുക്കുന്ന വ്യക്തി എസ്.ബി.ഐ ബാങ്കിൽ ഒരു കറന്റ് അക്കൗണ്ട് തുടങ്ങി അത് ഐ.ആർ.ഇ.പി.എസുമായി ബന്ധിപ്പിക്കണം. ലേലത്തിൽ പങ്കെടുക്കുമ്പോൾ അക്കൗണ്ടിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉണ്ടായിരിക്കണം.


ഇ-ലേലത്തിന്റെ ഗുണങ്ങൾ

ഒരിക്കൽ രജിസ്റ്റർ ചെയ്താൽ ലേലം വിളിക്കുന്നയാൾക്ക് ഭൂമിശാസ്ത്രപരമായ പരിമിതികൾ ഇല്ലാതെ പിന്നീട് ഇന്ത്യൻ റെയിൽവേയുടെ കീഴിൽ നടക്കുന്ന ഏത് ഇ-ലേലത്തിലും പങ്കെടുക്കാം. 40ലക്ഷം വരെയുള്ള കരാറുകൾക്ക് മുൻപരിചയം കാണിക്കുന്ന രേഖകൾ വേണ്ട. എന്നാൽ ഒരു കോടി രൂപ വരെയുള്ള കരാറിന് 20 ലക്ഷവും ഒരു കോടിക്ക് മുകളിലുള്ള കരാറിന് 50 ലക്ഷവും വരുമാനം കാണിക്കണം. ഉടമ്പടി ഉറപ്പിച്ചാൽ കംമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനത്തിലൂടെ മൂന്നു ദിവസത്തിനകം അന്തിമതീരുമാനം കൈക്കൊള്ളും. ഇങ്ങനെ ലേലം ഉറപ്പിച്ചയാൾക്ക് ഐ.ആർ.ഇ.പി.എസ് വെബ്‌സൈറ്റ് വഴിതന്നെ കരാർ ഒപ്പിട്ട് ഒരു മാസത്തിനകം കരാർ പ്രവൃത്തി ആരംഭിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, RAILWAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.