കോഴിക്കോട്: ജില്ലാ ബീച്ച് ഗവ. സ്കൂൾ ഓഫ് നഴ്സിംഗിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ്മാർക്ക് മതിയാകും.
സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷകർക്ക് 2022 ഡിസംബർ 31ന് 17 വയസിൽ കുറയുവാനോ, 27 വയസിൽ കൂടുവാനോ പാടില്ല. പിന്നാക്ക സമുദായക്കാർക്ക് മൂന്ന് വർഷവും പട്ടികജാതി/ പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിക്കും.
അപേക്ഷാഫോറവും, പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2365977.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |