SignIn
Kerala Kaumudi Online
Thursday, 19 September 2024 12.41 PM IST

മികച്ച മഹല്ലിനുള്ള പുരസ്കാരം ചേരമാൻ ജുമാ മസ്ജിദിന്

Increase Font Size Decrease Font Size Print Page
cheraman

കൊടുങ്ങല്ലൂർ: തൃശൂർ ജില്ലാ മഹല്ല് അസോസിയേഷൻ നൽകുന്ന മികച്ച മഹല്ലിനുള്ള അവാർഡിന് ഇത്തവണ കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് അർഹമായി. ആയിരത്തോളം മഹല്ലുകളിലെ പരിശോധനയിൽ നിന്നാണ് ചേരമാൻ മസ്ജിദിനെ അവാർഡിന് തെരഞ്ഞെടുത്തത്. കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനങ്ങളാണ് അവാർഡ് നിർണ്ണയത്തിനാധാരം. 2018ലെ വെള്ളപ്പൊക്കത്തിൽ മഹല്ല് കമ്മിറ്റി നടത്തിയ ദുരിതാശ്വാസ ക്യാമ്പുകൾ, പള്ളി ദുരിതാശ്വാസ ക്യാമ്പായത്, കൊവിഡ് ദുരിതാശ്വാസ പ്രവർത്തനം, ഇതര മതസ്ഥർക്ക് നൽകുന്ന സഹായം, സാമൂഹിക രംഗത്തെ ഇടപെടൽ തുടങ്ങിയവ അവാർഡിന് കാരണമായി.
മികച്ച മഹല്ലിനുള്ള മെക്ക അവാർഡ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള മെട്രോ അവാർഡ്, പുത്തൻവേലിക്കര പഞ്ചായത്ത് അവാർഡ് എന്നിവ ചേരമാൻ പള്ളിക്ക് ലഭിച്ചിട്ടുണ്ട്. മഹല്ലിന് ലഭിച്ച അംഗീകാരം മഹല്ലിലെ ദുരിതമനുഭവിക്കുന്നവരുടെ പുനരുദ്ധാരണത്തിന് സമർപ്പിക്കുന്നതായി പ്രസിഡന്റ് ഡോ.പി.എ.മുഹമ്മദ് സഈദും സെക്രട്ടറി എസ്.എ.അബ്ദുൽ ഖയ്യൂമും അറിയിച്ചു. സാഹിത്യ അക്കാഡമി ഹാളിൽ ഇന്ന് നടക്കുന്ന സമ്മേളനത്തിൽ ബാലചന്ദ്രൻ വടക്കേടത്ത് അവാർഡ് സമർപ്പിക്കും. ഡോ.മുഹമ്മദ് സഈദ് പുരസ്‌കാരം ഏറ്റുവാങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, CHERAMAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.