കുന്ദമംഗലം: കെ.ശബരീഷ് സ്മാരക സംസ്ഥാനതല പുരസ്കാരം നേടിയ ചൂലാംവയൽ മാക്കൂട്ടം എ.എം.യു.പി സ്കൂളിനെ ചൂലാംവയൽ -മുറിയനാൽ യൂണിറ്റ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു . ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി.അബു ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, വിനോദ് പടനിലം, എം.പി.കേളുക്കുട്ടി, സി.വി.സംജിത്ത്, ടി.കെ.ഹിതേഷ് കുമാർ, വി.സെബിൻ, എ.കെ.ഷൗക്കത്തലി ,കെ .സി പരീക്കുട്ടി ,ശിവദാസൻ. സി, അബ്ദുൽ ജലീൽ, അബ്ദുൽ സലീം, ലസിത കാരക്കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു. മുറിയനാൽ യൂണിറ്റ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു കൊടമ്പാട്ടിൽ സ്വാഗതവും എ.പി.ഗോപാലൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |