കൊല്ലം: എറണാകുളം - വേളാങ്കണ്ണി പ്രതിവാര സ്പെഷ്യൽ ട്രെയിൻ സർവീസ് നവംബർ 13 വരെ നീട്ടി. നിലവിൽ ആഗസ്റ്റ് 6 വരെയായിരുന്നു സർവീസ്. വേളാങ്കണ്ണി പളളിയിലെ പ്രധാന പെരുന്നാൾ സെപ്തംബറിൽ നടക്കുന്നതിനാൽ സർവീസ് നീട്ടണമെന്ന് എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ആവശ്യപ്പെട്ടിരുന്നു. എറണാകുളത്ത് നിന്ന് ആരംഭിച്ച് കോട്ടയം, കൊല്ലം, പുനലൂർ വഴി വേളാങ്കണ്ണി വരെ ഓടിയിരുന്ന ട്രെയിൻ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. കൊവിഡ് കാലത്ത് നിറുത്തിവച്ച ട്രെയിൻ ജൂൺ 4നാണ് പുനരാരംഭിച്ചത്. ആഗസ്റ്റ് 6 വരെയാണ് റിസർവേഷൻ അനുവദിച്ചിരുന്നത്. സർവീസ് നീട്ടിയതിന് പിന്നാലെ ഇന്നലെ രാവിലെ മുതൽ റിസർവേഷൻ പുനരാരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |