തിരുവനന്തപുരം:അന്തർദ്ദേശീയ സംഘടനയായ അസോസിയേഷൻ ഒഫ് തേർഡ് വേൾഡ് സ്റ്റഡീസിന്റെ ദക്ഷിണ ഏഷ്യാ ചാപ്റ്ററിന്റെ രജതജൂബിലിയും അന്തർദ്ദേശീയ സെമിനാറും 21 മുതൽ 23 വരെ, കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിൽ ആഘോഷിക്കും.കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രവിഭാഗവും,സ്കൂൾ ഒഫ് സോഷ്യൽ സയൻസസും, സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിവിധ ശാസ്ത്രങ്ങളിലും സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക പ്രശ്നങ്ങളിലും പ്രഗത്ഭരായ പണ്ഡിതന്മാർ പ്രഭാഷണങ്ങൾ നടത്തും. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കോളേജ് വിദ്യാർത്ഥികൾ, ഗവേഷണ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.ഇതിന് പുറമേ കേരള യൂണിവേഴ്സിറ്റി ആർക്കിയോളജി ഡിപ്പാർട്ട്മെന്റ്, ഓറിയന്റൽ മാനുസ്ക്രിപ്റ്റ് ഡിപ്പാർട്ടുമെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ എക്സിബിഷനുകളും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |