കൊല്ലം: പെൻഷൻകാർക്ക് പത്താം ശമ്പള പരിഷ്കരണ കമ്മിഷൻ വിഭാവനം ചെയ്ത സമഗ്ര ആരോഗ്യ ചികിത്സാ പദ്ധതിക്ക് പകരം ഏർപ്പെടുത്തിയ മെഡിസെപ് തട്ടിപ്പാണെന്ന് അനുദിനം ബോദ്ധ്യമാകുന്നതായി കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ. കുറുപ്പ് പറഞ്ഞു. അസോ. ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ, ട്രഷറർ ആർ. രാജൻ ഗുരുക്കൾ, വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി വി. മധുസൂദനൻ, വനിതാ ഫോറം പ്രസിഡന്റ് എ. നസീം ബീവി, സെക്രട്ടേറിയറ്റംഗം കോട്ടാത്തല മോഹനൻ, ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, ഡോ. ക്ലനിൻ ഫെറിയ, എം. സുജയ്, കെ.സി. വരദരാജൻ പിള്ള, കെ. രാജേന്ദ്രൻ, ജി. സുന്ദരേശൻ, ജി. ബാലചന്ദ്രൻ പിള്ള, സുന്ദരേശൻ പിള്ള, ഡി. അശോകൻ, കെ.ആർ. നാരായണ പിള്ള, ജി. രാമചന്ദ്രൻ പിള്ള, എൽ. ശിവപ്രസാദ്, മാര്യത്ത് , ഡി. ബാബുരാജ് എസ്. വിജയകുമാരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |