മുണ്ടക്കയം: വിവിധ ജില്ലകളിൽ നിന്നായി നിരവധി ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. കൂട്ടിക്കൽ കരിപ്പായിൽ വീട്ടിൽ ഇബ്രാഹിം (21) നെയാണ് മുണ്ടക്കയം പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കുട്ടാളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൂട്ടിക്കൽ ഭാഗത്ത് ടൂവീലർ വർക്ക് ഷോപ്പ് നടത്തിവന്നിരുന്ന കൊക്കയാർ, നാരകംപുഴ സ്വദേശിയായ ബ്ലസ്സൻ തോമസ് എന്നയാളുടെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്ക് ഏൽപ്പിച്ചിരുന്ന മോട്ടോർ സൈക്കിൾ കഴിഞ്ഞ ദിവസം രാത്രി മോഷണം പോയിരുന്നു. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ നിരവധി ഇരുചക്ര വാഹന മോഷണ കേസുകളാണ് തെളിഞ്ഞത്. തൊടുപുഴ ഭാഗത്തു നിന്നും ബജാജ് സി.റ്റി110, പെരുവന്താനം, കൊക്കയാർ ഭാഗത്തു നിന്നും ഹീറോ ഹോണ്ടാ സ്പ്ലെണ്ടർ, പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ജാവാ മോട്ടോർ സൈക്കിളുകളും മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഡി. വൈ.എസ്.പി. എൻ. ബാബുക്കുട്ടൻ, മുണ്ടക്കയം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈൻകുമാർ, എസ്.ഐമാരായ അനിഷ് പി എസ്, ബിജു എ എസ്, സി.പി.ഓമാരായ ജോഷി എം തോമസ്, ജോൺസൺ എ.ജെ, രഞ്ജിത്ത് റ്റി.എസ്, രതീഷ്.ജി, അനീഷ് വി.പി, റോബിൻ തോമസ്സ്, റഫീക്ക് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |