മാന്നാർ : ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും സി.ഡി.എസ്, എ.ഡി.എസ് വാർഷികാഘോഷങ്ങൾ ചർച്ച ചെയ്യുന്നതിനുമായി പൊതുസഭ സംഘടിപ്പിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, അജിത് പഴവൂർ, ശാന്തിനിബാലകൃഷ്ണൻ, പുഷ്പലത, പഞ്ചായത്ത് അസി.സെക്രട്ടറി ഹരികുമാർ, കുടുംബശ്രീ അക്കൗണ്ടന്റ് സുനിത എം.എസ്, കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത്ത് ഡി.ജെ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |