ആലപ്പുഴ : സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആഗസ്റ്റ് 10 ന് പതാകദിനമായി ആചരിക്കും. രാവിലെ പാർട്ടി ബ്രാഞ്ചുകളിലും വൈകുന്നേരം ലോക്കൽ മണ്ഡലം കേന്ദ്രളിലുമായി 1500 കേന്ദ്രങ്ങളിൽ പതാക ഉയർത്തുമെന്ന് ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. ഹരിപ്പാട് മന്ത്രി പി. പ്രസാദ്, ആലപ്പുഴയിൽ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, പാതിരപ്പള്ളിയിൽ ജില്ലാ അസി. സെക്രട്ടറി പി.വി. സത്യനേശൻ, കലവൂരിൽ ജില്ലാ അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദ്, തൈക്കാട്ടുശ്ശരിയിൽ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ, വയലാറിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ.എസ്. ശിവപ്രസാദ്, മാന്നാറിൽ ജോയിക്കുട്ടി ജോസ് തുടങ്ങിയവർ പതാക ഉയർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |