കൊച്ചി: കേരളത്തിലെ കാർഷിക, ഭക്ഷ്യോത്പന്നങ്ങൾക്ക് മികച്ച വിപണി സാധ്യത ലഭ്യമാക്കാമെന്ന് ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ എക്സിക്യുട്ടീവ് ചെയർമാനും സി.ഇ.ഒയുമായ അഹമ്മദ് ബിൻ സുലായേം. ദുബായ് മൾട്ടി കമ്മോഡിറ്റിസ് സെന്റർ ഗവൺമെന്റ് ഒഫ് ദുബായ് അതോറിറ്റി ഫോർ കമ്മോഡിറ്റിസ് ട്രേഡ് ആൻഡ് എന്റർപ്രൈസ് എന്നിവയുടെ സഹകരണത്തോടെ ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേമ്പേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച രാജ്യാന്തര റോഡ് ഷോ- മെയ്ഡ് ഫോർ ട്രേഡ് ലൈവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായ് ഫ്രീ സോണിൽ വ്യവസായം ആരംഭിക്കുന്നത് സംബന്ധിച്ച് വിവിധ വാണിജ്യ, വ്യവസായ സംരംഭകർ ഡി.എം.സി.സി പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി.
ഡി.എം.സി.സി എക്സിക്യുട്ടീവ് ഡയറക്ടർ സഞ്ജീവ് ദത്ത, അബാദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ റിയാസ് അഹമ്മദ്, പേൾ ഇൻവസ്റ്റ്മെന്റ് സി.ഇ.ഒ മുഹമ്മദ് റാഫി, റിയ ഗ്രൂപ്പ് ഡയറക്ടർ തോമസ് മത്തായി, ഫിക്കി മേധാവി സാവിയോ മാത്യു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |