തിരുവനന്തപുരം: തനിമ സുഭാഷ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വർക്കല ചരിത്രം, സംസ്കാരം, വർത്തമാനം എന്ന പുസ്തകം ഇന്ന് അയ്യങ്കാളി ഹാളിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ പ്രകാശനം ചെയ്യും. വി. ജോയി എം.എൽ.എ പുസ്തകം സ്വീകരിക്കും. ചടങ്ങിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇൻചാർജ് ഡോ. മ്യൂസ് മേരി ജോർജ് അദ്ധ്യക്ഷത വഹിക്കും.
എഴുത്തുകാരൻ സി.വി. സുഭാഷ് പുസ്തകം പരിചയപ്പെടുത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലിറ്റിൽ ഹെലൻ എസ്.ബി, റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി, ഗ്രന്ഥകാരി തനിമ സുഭാഷ് എന്നിവർ സംസാരിക്കും. ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പുസ്തകമേള ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |