വെള്ളനാട്: വെള്ളനാട് പഞ്ചായത്തിൽ നിന്ന് വീട് ലഭിച്ചില്ലെന്ന് ആരോപിച്ച് മദ്യലഹരിയിൽ ബൈക്കിലെത്തി കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ യുവാവ് അറസ്റ്റിൽ. കൊങ്ങണം മൈലമൂട് റോഡരികത്ത് വീട്ടിൽ നിഷാദിനെയാണ് (32) ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആര്യനാട് - നെടുമങ്ങാട് റോഡിൽ കൊറ്റാമലയ്ക്ക് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം.
നെടുമങ്ങാട് ട്രാൻസ്പോർട്ട് ഡിപ്പോയിൽ നിന്ന് എത്തിയ ബസാണ് തടഞ്ഞത്. വിവരം അറിഞ്ഞെത്തിയ ആര്യനാട് പൊലീസാണ് നിഷാദിനെ പിടികൂടിയത്. കൊറ്റാമലയ്ക്ക് സമീപം റോഡ് പുറമ്പോക്കിലാണ് നിഷാദും മാതാവും താമസിക്കുന്നത്. വെള്ളനാട് പഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണിത്. പഞ്ചായത്തിൽ നിന്ന് തനിക്ക് വീട് ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇയാളുടെ പരാക്രമം. അതേസമയം ഇപ്രാവശ്യം ഇയാളുടെ കുടുംബത്തിന് പഞ്ചായത്ത് വീട് അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |