പാലോട്: മദ്യലഹരിയിൽ ഊരാളിക്കോണം സ്വദേശി സതീഷിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പാലോട് പൊലീസ് പിടികൂടി. ദൈവപ്പുര ചെറുതൊളിക്കോട് ദിനേശ് വിലാസത്തിൽ ദിനേശ് കുമാർ (44), കൊച്ചുവിള ദിൽഷാദ് മൻസിലിൽ ദിൽഷാദ് ഖാൻ (34), കാട്ടിലക്കുഴി തെയ്ക്കാവിന് സമീപം മുഹമ്മദ് റാഷിദ് (26) എന്നിവരാണ് പിടിയിലായത്.
പ്രതികളായ മൂന്ന് പേരും മദ്യപിച്ചതിന് ശേഷം യാതൊരു പ്രകോപനവും കൂടാതെയാണ് സതീഷിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പ്രതികളും മുൻപും പാലോട് സ്റ്റേഷനിൽ തന്നെ നിരവധി വധശ്രമ കേസുകളിലും പ്രതികളാണ്.
സ്റ്റേഷൻ ഓഫീസർ പി.ഷാജിമോൻ, സബ് ഇൻസ്പെക്ടർമാരായ നിസാറുദ്ദീൻ, എ. റഹിം, സി.പി.ഒമാരായ രജിത് രാജ്, വിനീത്, സുനിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |