തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.ജി.ഒ.എഫ് സ്ഥാപക ദിനം പുലയനാർകോട്ടയിലെ സർക്കാർ കെയർ ഹോമിൽ പച്ചക്കറി തൈ നട്ട് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് കെ. എസ്.സജികുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ബിനു പ്രശാന്ത്, സംസ്ഥാന കമ്മിറ്റി അംഗം മനു.കെ.ജി, കെയർ ഹോം സൂപ്രണ്ട് വി.പ്രകാശ് കുമാർ,കൃഷി ക്ലബ്ബ് കൺവീനർ മുരളീധരൻ, ജില്ലാ സെക്രട്ടറി സുമൻ.ബി.എസ്, ജില്ലാ പ്രസിഡന്റ് വിഷ്ണു.എസ്.പി എന്നിവർ സംസാരിച്ചു.കെയർ ഹോമിൽ തരിശുകിടന്ന രണ്ട് ഏക്കർ സ്ഥലമാണ് വെട്ടിത്തെളിച്ച് വിവിധങ്ങളായ കാർഷികവിളകൾ കൃഷിക്കായി ആരംഭിച്ചിരിക്കുന്നത്. ഇതിനായി കെയർ ഹോമിൽ ഒരു കൃഷി ക്ലബും രൂപീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |