SignIn
Kerala Kaumudi Online
Thursday, 19 September 2024 7.58 PM IST

അങ്കണവാടിയ്ക്ക് മുന്നിൽ മാലിന്യമല

Increase Font Size Decrease Font Size Print Page

വൈക്കം : വീടുകളിൽ നിന്ന് മ​റ്റും ശേഖരിച്ച പ്ലാസ്​റ്റിക് മാലിന്യങ്ങൾ നിറച്ച ചാക്കുകെട്ടുകൾ അങ്കണവാടിയുടെ ക്ലാസ് മുറിയുടെ സമീപത്ത് കൂട്ടിയിട്ടിരിക്കുന്നതിൽ പ്രതിഷേധം ശക്തം. പഞ്ചായത്ത് നാലാം വാർഡിൽ 54ാം നമ്പർ അങ്കണവാടിയിലാണ് മാലിന്യം കൂനകൂടി കിടക്കുന്നത്. ഇതിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി തലയാഴം മണ്ഡലം കമ്മ​ിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. എത്രയും പെട്ടെന്ന് മാലിന്യചാക്കുകൾ നീക്കം ചെയ്ത് കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നല്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നല്കി. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുഭാഷ്, വൈസ് പ്രസിഡന്റും വാർഡുമെമ്പറുമായ പ്രീജു കെ ശശി, യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത്, ബി.ജെ.പി തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ​റ്റി.എസ് സജീവ്, ജനറൽ സെക്രട്ടറി രാജീവ് ആർ തമ്പി, സുരേഷ്, സനോ ജോസഫ് എന്നിവർ പ്രസംഗിച്ചു. മാലിന്യച്ചാക്കുകൾ എത്രയും പെട്ടന്ന് നീക്കം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ സെബാസ്​റ്റ്യൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.