SignIn
Kerala Kaumudi Online
Thursday, 19 September 2024 2.53 PM IST

കുടുംബശ്രീ അംഗങ്ങളിൽ നിന്നും അനധികൃത പണപ്പിരിവെന്ന് ആരോപണം; നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

Increase Font Size Decrease Font Size Print Page
youth-congress-
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെർപ്പുളശ്ശേരി നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കുന്നു.

ചെർപ്പുളശ്ശേരി: നഗരസഭയിലെ വിവിധ നിരാലംബരായ ആളുകൾക്ക് കിറ്റ് കൊടുക്കുന്നതിനായി ഓരോ കുടുംബശ്രീ അംഗങ്ങളിൽ നിന്നും രസീത് പോലും കൊടുക്കാതെ അനധികൃതമായി പണപ്പിരിവു നടത്തുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയെ ഉപരോധിച്ചു. രസീതില്ലാതെ നടത്തുന്ന പണപ്പിരിവ് നിറുത്തി വെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് നടത്തിയ ചർച്ചയിൽ രസീത് ഇല്ലാതെയുള്ള പിരിവ് നിറുത്തിവയ്ക്കാമെന്നും പിരിച്ചെടുക്കുന്ന പണത്തിന് രസീത് നൽകാമെന്നും സെക്രട്ടറി എച്ച്. സീന നൽകിയ ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി. സുബീഷ്, മണ്ഡലം പ്രസിഡന്റ് വിനോദ് കളത്തൊടി, ജില്ലാ ഭാരവാഹിയായ ടി.കെ. ഷൻഫി, കെ.ടി. രതിദേവി, ഷമീർ ഇറക്കിങ്ങൽ, ടി.പി. മോഹനകൃഷ്ണൻ, വി.പി. ശരത്, മുഹമ്മദ് ഷഫീഖ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.