കോഴിക്കോട്: തൊഴിലന്വേഷകർക്ക് ഇന്റേൺഷിപ്പിന് അവസരമൊരുക്കി സർക്കാർ സൈബർപാർക്ക്. കേരളാ ഐ.ടി പാർക്ക്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഇന്റേൺഷിപ്പ് ഫെയർ 20ന് നടക്കും. 20 കമ്പനികളിലായാണ് പരിശീലനം നൽകുക. കാഫിറ്റ്, ഐ.സി.ടി അക്കാദമി കേരള, സ്റ്റാർട്ട് അപ്പ് മിഷൻ, ജി ടെക് തുടങ്ങിയവയുമായി സഹകരിച്ച് നടത്തുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ ബിരുദം നേടിയവർക്കും അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കും അവസരം നേടാം. ആദ്യഘട്ടത്തിൽ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിലായി 1500 ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പ് നൽകുക. രജിസ്ട്രേഷനും ഇന്റർവ്യൂവും വഴിയാണ് പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |