വർക്കല: ശ്രീനാരായണഗുരുവിന്റെ ആധികാരികമായ ജീവചരിത്രം തയ്യാറാക്കാനൊരുങ്ങി ഗ്രന്ഥകാരനും ചരിത്രകാരനുമായ ജി.പ്രിയദർശനൻ. 2024 ൽ പ്രസിദ്ധീകരിക്കും. മൂർക്കോത്ത്കുമാരൻ,കെ.ദാമോദരൻ ബി.എ,കോട്ടുകോയിക്കൽ വേലായുധൻ,ധർമ്മാനന്ദസ്വാമി,പ്രൊഫ.എം.കെ.സാനു തുടങ്ങി പ്രഗത്ഭർ രചിച്ച ഗുരുവിന്റെ 60ൽപരം ജീവചരിത്രങ്ങളുണ്ട്. അപൂർവവും അപ്രകാശിതവുമായ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി ആധികാരികത ഉറപ്പുവരുത്തിയുള്ള ഗ്രന്ഥം തയ്യാറാക്കാനാണ് ശ്രമമെന്ന് പ്രിയദർശനൻ പറഞ്ഞു. ഗുരുവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ ജി.പ്രിയദർശനൻ,പ്രാർത്ഥന,പേരേറ്റിൽ,മൂങ്ങോട് പി.ഒ,തിരുവനന്തപുരം എന്ന വിലാസത്തിലോ 9446971322 എന്ന നമ്പറിലോ അറിയിക്കണമെന്ന് അദ്ദേഹം അറിയിച്ചു. ഡോ.എസ്.ഷാജി,ഡോ.എസ്.ജയപ്രകാശ്,സി.പ്രദീപ് എന്നിവരാണ് രചനയിൽ സഹായികളായുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |