SignIn
Kerala Kaumudi Online
Thursday, 19 September 2024 5.34 AM IST

ഓണം കൈത്തറി മേളയ്ക്ക് തുടക്കം

Increase Font Size Decrease Font Size Print Page
craft
craft

കോഴിക്കോട് : ജില്ലയിൽ ഓണം കൈത്തറി മേളയ്ക്ക് തുടക്കമായി. കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ടിൽ മ്യൂസിയം- പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റും കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ കൈത്തറി വികസനസമിതിയും സംയുക്തമായാണ് കൈത്തറി മേള സംഘടിപ്പിക്കുന്നത്. സെപ്തംബർ ഏഴിന് സമാപിക്കും. സാരികൾ, ബെഡ് ഷീറ്റുകൾ ലുങ്കികൾ, ധോത്തികൾ തുടങ്ങി മനോഹരവും വൈവിദ്ധ്യമാർന്നതുമായ കൈത്തറി ഉത്പന്നങ്ങൾ 20 ശതമാനം റിബേറ്റോടെ മേളയിൽ ലഭിക്കും. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എം.കെ.ബാലരാജൻ, ഡെപ്യൂട്ടി രജിസ്ട്രാർ എം.വി.ബൈജു, കൈത്തറി അസോസിയേഷൻ പ്രതിനിധികളായ എ.വി. ബാബു, കെ.പി. കുമാരൻ, വി.എം. ചന്തുക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.