തിരുവനന്തപുരം : ശ്രീ കരുണാകര ഗുരുവിന്റെ 96മത് ജന്മദിനമായ നവപൂജിതം ആഘോഷങ്ങളുടെ വിളംബരം ഞായറാഴ്ച നടക്കും.വൈകിട്ട് 4ന് പോത്തൻകോട് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര വൈകിട്ട് 5ന് ആശ്രമത്തിലെത്തിച്ചേരും.തുടർന്ന് കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ ആഘോഷ പരിപാടികളുടെ വിളംബരം നടത്തും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിക്കും.ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എം.എൽ.എമാരായ ഡി.കെ.മുരളി, എം.വിൻസെന്റ്,വി.എസ്.ശിവകുമാർ, മുൻ എം.പി.മാരായ ഡോ.എ.സമ്പത്ത്, എൻ.പീതാംബരക്കുറുപ്പ്,അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ, വനിതാ കമ്മീഷൻ മെമ്പർ ഡോ.ഷാഹിദ കമാൽ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എ.ഷാനിബ ബീഗം, കോലിയക്കോട് കൃഷ്ണൻ നായർ,ആനാവൂർ നാഗപ്പൻ തുടങ്ങിയവർ സംസാരിക്കും.നവപൂജിതത്തിന്റെ ഭാഗമായി ഏഴു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ 26ന് ആരംഭിക്കും.ഗവർണർ, മുഖ്യമന്ത്രി,കേന്ദ്ര സംസ്ഥാന മന്ത്രിമാർ, വ്യവസായ , രാഷ്ട്രീയ സാമൂഹിക ആത്മീയ കലാ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. നവപൂജിതദിനമായ സെപ്തംബർ 1ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും പ്രത്യേക പ്രാർത്ഥനാചടങ്ങുകളും വിപുലമായ ആഘോഷപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, സീനിയർ ജനറൽ മാനേജർമാരായ ഡി.പ്രദീപ്കുമാർ, ടി.കെ. ഉണ്ണികൃഷ്ണപ്രസാദ്, അസിസ്റ്റന്റ് ജനറൽ മാനേജർ പ്രമോദ്.എം.പി എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |