കൊല്ലങ്കോട്: പുതുനഗരം ഖായിദോ മില്ലത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചികിത്സാ വിവാഹ സഹായം നൽകി. പുതുനഗരം തെക്കത്തിവട്ടാരം മദ്രസാ ഹാളിൽ നടന്ന യോഗം മുസ്ലീം ലീഗ് നെന്മാറ നിയോജക മണ്ഡലം പ്രസിഡന്റും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഫൗണ്ടേഷൻ ചെയർമാനുമായ എ.വി. അബ്ദുൾ ജലീൽ ഉദ്ഘാടനം ചെയ്തു. പുതുനഗരം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ നൂർമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പത്തോളം കിടപ്പുരോഗികൾക്കും അഞ്ചോളം നിർദ്ധനരായ പെൺകുട്ടികൾക്കും ധനസഹായം നൽകി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹിറ അബ്ബാസ്, പഞ്ചായത്ത് മെമ്പർ റസൂൽ ഹക്ക്, എസ്. കുമാരൻ, എം. ഷാജഹാൻ, ഷാഹുൽ ഹമീദ്, ഫൗണ്ടേഷൻ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, ട്രഷറർ വി.എസ്. ഷാജഹാൻ തുടങ്ങിയർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |