മാന്നാർ: നവജ്യോതി മോംസിന്റെ മാവേലിക്കര ഭദ്രാസനതല മേഖലാ സമ്മേളനം ഫാ.ടി.എസ് നൈനാൻ ഉദ്ഘാടനം ചെയ്തു ഫാ.ടി.സ് നൈനാൻ. ഫാ.ജസ്റ്റിൻ എണ്ണക്കാട് അദ്ധ്യക്ഷത വഹിച്ചു. ഫാ.എൻ.ജെ.ഫിലിപ്പ്, ജോജി ജോർജ്, അനി വർഗീസ്, തോമസ് ചാക്കോ, ബിന്ദു ജോർജ്, മോളി വർഗീസ്, ജോയ്സ് തോമസ് എന്നിവർ സംസാരിച്ചു. ചെറുകിട തൊഴിൽ സംരംഭങ്ങളെക്കുറിച്ച് വ്യവസായ വകുപ്പ് പ്രതിനിധി ബി.അഖില ക്ലാസെടുത്തു. പൗരോഹിത്യ ശുശ്രൂഷയിൽ 25 വർഷം പൂർത്തീകരിച്ച ഫാ.ടി.എസ്. നൈനാൻ, സഭ മാനേജിംഗ് കമ്മിറ്റിയംഗം ജോജിജോർജ്, പ്രവാസി കർഷക അവാർഡ് ജേതാവ് ബിന്ദു ജോർജ് എന്നിവരെ അനുമോദിച്ചു. വിവിവിധ ഇടവകളിൽ നിന്നായി നൂറിലധികം വനിതാ പ്രതിനിധികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |