പഴയങ്ങാടി :മാട്ടൂൽ ഗ്രാമപഞ്ചായത്തിന്റെയും ഫിഷറീസിന്റെയും നേതൃത്വത്തിൽ ശുചിത്വ സാഗരം സുന്ദര തീരം എന്ന മുദ്രാവാക്യമുയർത്തി കടലോര നടത്തം സംഘടിപ്പിച്ചു. മാട്ടൂൽ തങ്ങളെ പള്ളി ബീച്ചിൽ നിന്നും ആരംഭിച്ച് മാട്ടൂൽ സെൻട്രൽ ബീച്ചിൽ സമാപിച്ചു മാട്ടൂൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ ഉദ്ഘാടനം ചെയ്തു സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഇന്ദിരയുടെ അദ്ധ്യക്ഷത വഹിച്ചു ഫിഷറീസ് ഓഫീസർ കെ.പി അബ്ദുള്ള സ്വാഗതം പറഞ്ഞു ബിജു നന്ദി പറഞ്ഞു സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി.സൈനബ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ബ്ലോക്ക് പഞ്ചായത്തംഗം വിജേഷ് വിജയൻ, സി എച്ച്.ഖൈറുന്നിസ, ഷംജി , എ.കെ.എസ് കലാം, ലിജിനലൂയിസ് ,കോസ്റ്റൽ പൊലീസ് ഓഫീസർമാരായ ശമീം , പ്രമോദ്,പ്രകാശൻ എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ , സ്റ്റുഡൻസ് പൊലീസ് ഹരിത കർമ്മസേന, മത്സ്യ തൊഴിലാളികൾ, ആശാ വർക്കർമാർ , സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തൊഴിലുറപ്പ് പ്രവർത്തകർ , എന്നിവർ പങ്കെടുത്തു. .