മണ്ണാർക്കാട്: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ നാട്ടുകൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഇ.ബി. സജീഷ്, എം.ഗിരീഷ് എന്നിവരെ കൊമ്പം സമൂഹമാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കൂട്ടായ്മ രക്ഷാധികാരി പി.ടി. സിദ്ദീഖ് ഉപഹാരങ്ങൾ സമ്മാനിച്ചു. എ.എസ്.ഐമാരായ കെ.ജെ. ഷാഹുൽ ഹമീദ്, പി.കെ. ബൈജു, കൂട്ടായ്മ ഉപദേശക സമിതി അംഗങ്ങളായ ഹമീദ് കൊമ്പത്ത്, എം.അബ്ദു റഹ്മാൻ, കെ. പി.ഷഫീഖ് അലി, അഡ്മിൻമാരായ ടി.പി. അഫ്സൽ, കെ. മുഹമ്മദ് ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഇ.ബി. സജീഷ്, എം.ഗിരീഷ് എന്നിവരെ കൊമ്പം സമൂഹമാദ്ധ്യമ കൂട്ടായ്മ അനുമോദിച്ചപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |