കൊച്ചി: ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നത് ഹെൽപ്പ് ഡെസ്ക് കാക്കനാട് കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിൽ ജില്ലാ കളക്ടർ ഡോ.രേണു രാജ് ഇന്ന് ഉദ്ഘാടനം ചെയ്യും.
വോട്ടർപട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിനാണ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ താലൂക്കുകളിലും ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്.
www.nvsp.in, വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് എന്നിവയിലൂടെ ഓൺലൈനായി ആധാർ ബന്ധിപ്പിക്കാം. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്ത് വോട്ടർ സർവീസ് എന്ന ഓപ്ഷനിലെ ഫോം 6 ഡി വഴി ആധാർ ബന്ധിപ്പിക്കാം. ആധാർ കാർഡ് ബന്ധിപ്പിക്കാൻ ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) വഴിയും സേവനം ലഭിക്കും. 29 മുതൽ വീടുകളിൽ നേരിട്ടെത്തി സേവനം നൽകും.
വോട്ടർമാരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനാണ് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കമ്മിഷന്റെ പോർട്ടൽ വഴിയോ മൊബൈൽ ആപ് വഴിയോ ഓൺലൈനായി വിവരങ്ങൾ പൂരിപ്പിച്ച് ആധാർ കാർഡിലെ ഫോട്ടോ ഉൾപ്പെടുന്ന ഭാഗം അപ് ലോഡ് ചെയ്യുന്ന തരത്തിലാകും ക്രമീകരണം.
വോട്ടർ ഐഡിയും ആധാറും തമ്മിൽ ഓൺലൈനായി ബന്ധിപ്പിക്കാൻ
നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലിൽ ( nsvp.in) ലോഗിൻ ചെയ്ത് ഹോംപേജിലെ ''Search In Electoral Roll'' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്
വോട്ടർ ഐ.ഡി തിരയാൻ വ്യക്തിഗത വിശദാംശങ്ങൾ/ EPIC നമ്പറും സംസ്ഥാനവും നൽകുക. ഇടതുവശത്ത്, Feed Addhar No എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറക്കുന്ന പുതിയ വിൻഡോയിൽ വിശദാംശങ്ങൾ നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇ - മെയിലിലോ ലഭിക്കുന്ന ഒ.ടി.പി നൽകിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് authenticate എന്ന ഓപ്ഷനും ക്ലിക്ക് ചെയ്യുക. രജിസ്ട്രേഷൻ വിജയകരമായാൽ ഫോൺ നമ്പറിൽ അറിയിപ്പ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |