കിളിമാനൂർ : സുഹൃത്തായ മുള്ളക്കലത്തുകാവ് സ്വദേശിനിയായ ദളിത് യുവതിയെ തട്ടിക്കൊണ്ടു പോകാൻ യുവതിയുടെ വീട്ടിൽക്കയറി മുറിയിൽ ഒളിച്ചിരുന്ന പ്രതി അറസ്റ്റിൽ . പഴയകുന്നുമ്മേൽ വില്ലേജിൽ ചെമ്പകശേരി അരുൺ നിവാസിൽ അരുൺ ( 34 ) ആണ് പിടിയിലായത് . നിരവധി കേസുകളിലെ പ്രതിയും കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളുമാണ് . തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ് പി .ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ സ്റ്റേഷൻ ഐ .എസ് .എച്ച് .ഒ സനൂജ്, എ എസ്. ഐ .സുഭാഷ്, എസ്.സി .പി .ഒ അരുൺ, സി .പി .ഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |