ശ്രീകണ്ഠപുരം : നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ളീഷ് ക്ലബിന്റെ നേതൃത്വത്തിൽ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ എല്ലാ ഡിവിഷനുകളിലുമായി 18 ഇംഗ്ലീഷ് കൈയെഴുത്തു മാസിക തയാറാക്കി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും മാസികയുടെ പ്രവർത്തനത്തിൽ പങ്കാളികളായി. കഥ, കവിത, ലേഖനം, യാത്രാ വിവരണം, പുസ്തകാസ്വാദനം, ചിത്രങ്ങൾ, ചിത്രകഥകൾ, ജീവചരിത്രക്കുറിപ്പുകൾ, പദപ്രശ്നങ്ങൾ, കാർട്ടൂൺ, ഡയറിയെഴുത്ത്, കത്തുകൾ തുടങ്ങിയവ മാസികകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബ് കൺവീനർ ടി.എം. രാമചന്ദ്രൻ, അദ്ധ്യാപകരായ എം.വി.രമേശൻ, പി. ജിൻസി എന്നിവർ നേതൃത്വം നൽകി.
മാസിക പ്രിൻസിപ്പൽ എസ്.കെ. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. പ്രഥമാദ്ധ്യാപിക ഇ. സനിത ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് കെ. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |