തിരുവനന്തപുരം: ഒരുമാസമായി പ്രവർത്തന രഹിതമായ പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. നൂറുകണക്കിന് സാധാരണക്കാരായ രോഗികളാണ് ദിവസേന ഇവിടെ ചികിത്സ തേടിയെത്തുന്നത്. എക്സ്റേ യൂണിറ്റ് കേടായതിനാൽ രോഗികൾ പുറത്തുള്ള സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. ഭീമമായ നിരക്കാണ് സ്വകാര്യ ലാബുകൾ ഈടാക്കുന്നത്. രോഗികൾ നേരിടുന്ന ഈ ദുരിതത്തിന് ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര മാർഗവുമായി മുന്നോട്ടുപോകുമെന്നും ബി.ജെ.പി പട്ടം മണ്ഡലം പ്രസിഡന്റ് വി. ശ്രീനാഥ്, ജനറൽ സെക്രട്ടറിമാരായ ആർ. രാജേഷ് കുമാർ, ജി. മഹാദേവൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |