കൊപ്പം: വിളയൂർ മാങ്കുറ്റി പാടശേഖരത്ത് ഇത്തവണയും പ്രാദേശിക വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നെൽക്കൃഷിയിറക്കുന്നു. 30 ഏക്കറിലാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്. കിഴിവീട്ടിൽ സ്വപ്നയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.
മറ്റ് പാടശേഖരങ്ങളിൽ കൃഷിക്ക് ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുമ്പോഴാണ് മാങ്കുറ്റിയിൽ പ്രാദേശിക വനിതാ കൂട്ടായ്മയുടെ പ്രവർത്തനം. അഞ്ചുവർഷമായി ഈ കൂട്ടായ്മയാണ് പ്രദേശത്തെ കൃഷിക്ക് നേതൃത്വം നൽകുന്നത്. തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യത്തിൽ കർഷകർക്ക് ഇത് സഹായകമാണ്. കൃഷിയുടെ നടീൽ വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് സുകുമാരൻ അദ്ധ്യക്ഷനായി. വി.എൻ. കൃഷ്ണമൂർത്തി, സ്വപ്ന തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |