നിലമ്പൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നഫോട്ടോകളും വീഡിയോയും കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ തിരുവനന്തപുരം പുനലാൽ ചക്കിപ്പാറ സ്വദേശി ലെനിൻരാജ് ഭവനിൽ ഷുഹൈബിനെ(23) നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി യുവതിയെ പരിചയപ്പെട്ട പ്രതി നഗ്നഫോട്ടോകളും വീഡിയോയും കൈക്കലാക്കി. ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നുമാസം മുമ്പ് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചു. പിന്നീട് പണം ആവശ്യപ്പെട്ടും ഭീഷണി തുടർന്നപ്പോൾ യുവതി പൊലീസിൽ അറിയിക്കുകയായിരുന്നു. ഉപ്പടയിലുള്ള ഭാര്യവീടിനു സമീപം വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |