ആലപ്പുഴ: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ല കോടതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്ഡിവി സെന്റിനറി ഹാളിൽ ക്വിസ് മത്സരം നടത്തി. ജില്ലയിലെ വിവിധ കോടതികളിൽ നിന്നായി 14 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മത്സരം എസ്.ഡി.വി സ്കൂൾ മാനേജർ ആർ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോടതി യൂണിറ്റ് പ്രസിഡന്റ് അഡ്വ. എസ്. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ നിർവഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് ജി.ഹരികുമാർ, ചെറിയാൻ കുരുവിള, വി.വിജയകുമാർ, പി.കെ.വിജയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |