SignIn
Kerala Kaumudi Online
Thursday, 19 September 2024 2.13 PM IST

എം.ജി കോളേജ് കാമ്പസിൽ നളചരിതം കഥകളി

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ഓണാഘോഷത്തോട് അനുബന്ധിച്ച് എം.ജി കോളജിൽ ഉണ്ണായിവാര്യരുടെ നളചരിതം കഥകളി വിദ്യാർത്ഥികൾക്കായി അവതരിപ്പിക്കും. നളചരിതം രണ്ടാം ദിവസത്തിലെ കലിദ്വാപരന്മാർ പുഷ്കരനെ നളനെതിരെ ചൂതു പൊരുതാൻ പ്രേരിപ്പിക്കുന്നത് മുതൽ ചൂതിൽ തോറ്റ നളൻ ദമയന്തിയോടൊത്തു കാട്ടിലേക്കു പോകുന്നത് വരെയുള്ള ഭാഗമാണ് ചൊവ്വാഴ്ച രാവിലെ അവതരിപ്പിക്കുന്നത്.

മാർഗി നടത്തുന്ന ഈ രംഗാവതരണത്തിൽ കലാമണ്ഡലം ബാലകൃഷ്ണൻ (കലി), കലാമണ്ഡലം പാർത്ഥസാരഥി (ദ്വാപരൻ), കലാമണ്ഡലം അതുൽ (പുഷ്കരൻ), മാർഗി ബാലസുബ്രഹ്മണ്യൻ (നളൻ), കലാമണ്ഡലം ജിഷ്ണു രവി (ദമയന്തി) എന്നിവർ വേഷമിടും. ഡോ.പി.വേണുഗോപാലൻ ആമുഖപ്രഭാഷണം നടത്തും.രാവിലെ 10ന് പ്രിൻസിപ്പൽ ഡോ.വി.എം. ആനന്ദ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പന്തളം ബാലൻ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.