ആലപ്പുഴ: ആരോഗ്യ- പരിസ്ഥിതി ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ ആഭിമുഖ്യത്തിൽ പുന്നപ്ര സെന്റ് ജോസഫ് പുവർ ഹോമിൽ ഓണസ്പർശം 2022 സംഘടിപ്പിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. കൃപ പ്രസിഡന്റ് ഹംസ എ.കുഴുവേലി അദ്ധ്യക്ഷത വഹിച്ചു. ഫാ.മാത്യു മുല്ലശ്ശേരി, സിസ്റ്റർ തെരേസ, സിസ്റ്റർ ജോയ്സ്, അനിൽ വെള്ളൂർ, അഡ്വ.പ്രദീപ് കൂട്ടാല, യു.നിധിൽ കുമാർ, എൽ.ലതാകുമാരി, പി.അശോകകുമാരി, ജി.ഗോപകുമാർ, സി.കെ.ഷെരീഫ്, ഷീജ ഇന്ദുലാൽ, അജിത് കൃപ, ലാലി അഭയൻ, ഹസീന ഷുക്കൂർ, മുംതാസ് ഷെജിൻ, രാജേഷ് ചന്ദ്രൻ, വിഭ ഹരിദാസ്, ജോസഫ് അപ്പച്ചൻ, സുനിത അജിത്, പ്രേംജി, ലേഖ, ശ്രീലത മനോജ്, ശ്രീകുമാർ ശ്രീനന്ദനം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |