കൊല്ലം: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് പദ്ധതിയായ ഔട്ട്റീച്ച് സർവീസ് പ്രോഗ്രാമിന്റെയും കോളേജിലെ ആദ്യ ഹൗസ് സർജൻ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ 'ഡോക്ടറുടെ കടമ: ആരോഗ്യവുമായി ബന്ധപ്പെട്ട ദുരിതങ്ങൾ ലഘൂകരിക്കൽ' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഇന്ത്യയിലെ പാലിയേറ്റീവ് കെയറിന്റെ പിതാവ് ഡോ.എം.ആർ. രാജഗോപാൽ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.എ.എസ്. ലിനറ്റ്. ജെ മോറിസ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.എ.എസ്. സന്തോഷ്, ഡെപ്യുട്ടി സൂപ്രണ്ട് ഡോ. എ.കെ. ഗോപകുമാർ, ആർ.എം.ഒ. ഡോ.ഷിറിൽ അഷ്റഫ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. പ്രഭാഷ്, ഡോ. എസ്. രാഗേഷ് എന്നിവർ പങ്കെടുത്തു. മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ ഔട്ട്റീച്ച് സർവീസ് പ്രോഗ്രാം പ്രാദേശിക സന്നദ്ധ സംഘടനകളുമായി ചേർന്ന് ബോധവൽക്കരണത്തിനും രോഗനിർണയത്തിനുമായി സൗജന്യ ക്ലിനിക്കൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. സൗജന്യ മെഡിക്കൽ ക്യാമ്പിന് 8547992278 എന്ന നമ്പറിൽ വാട്സ്ആപ് വഴി രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |